Friday, July 30, 2021

യുവാവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന കേസിൽ നാല് സ്ത്രീകള്‍ അറസ്റ്റില്‍

Must Read

കെയ്റൊ: യുവാവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന കേസിൽ നാല് സ്ത്രീകള്‍ അറസ്റ്റില്‍. ഈജിപ്തിലെ കെയ്‌റോയില്‍ പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്. ‘ഗള്‍ഫ് ന്യൂസാ’ണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന്റെ ഭാര്യയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വാർത്ത.

കെയ്‌റോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ യുവതിയും ഭർത്താവും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും തുടര്‍ന്ന് യുവതി സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നു. അതിന് ശേഷമാണ് സുഹൃത്തുക്കളും യുവതിയും ചേർന്ന് യുവാവിനെ ജീവനോടെ തീകൊളുത്തിയത്.

അതേസമയം, യുവാവ് നിരന്തരമായി തന്നോട് വഴക്കുണ്ടാക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ് യുവതിയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിവരം പൊലീസില്‍ അറിയിച്ചത് യുവാവിന്റെ സുഹൃത്താണ്. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. നാല് യുവതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News