Sunday, December 5, 2021

തുടർച്ചയായി നാലു പന്തുകളിൽ നാലു വിക്കറ്റ്

Must Read

തുടർച്ചയായി നാലു പന്തുകളിൽ നാലു വിക്കറ്റ്.. രാജ്യാന്തര ട്വന്റി20യിൽ ഇതുവരെ ശ്രീലങ്കൻ താരം ലസിത് മലിംഗ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവർക്കു മാത്രം സാധ്യമായ നേട്ടത്തിലേക്ക് പന്തെറിഞ്ഞ് വിസ്മയിപ്പിക്കുകയാണ് അയർലൻഡ് താരം കർട്ടിസ് കാംഫർ. യുഎഇയിലും ഒമാനിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് കാംഫറിന്റെ വിസ്മയ പ്രകടനം. മത്സരത്തിലാകെ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത കാംഫറിന്റെ മികവിൽ അയർലൻഡ് ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ചു. കളിയിലെ കേമനും കാംഫർ തന്നെ.

9 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായി ശ്രദ്ധയോടെ തുടക്കമിട്ട നെതർലൻഡ്സിനെതിരെ 10–ാം ഓവറിലാണ് കാംഫർ ഐതിഹാസിക ബോളിങ് പ്രകടനം പുറത്തെടുത്തത്. ഈ ഓവറിലെ രണ്ടാം പന്തിൽ കോളിൻ ആക്കർമാനെ വീഴ്ത്തിയാണ് കാംഫർ വിക്കറ്റ് വേട്ട തുടങ്ങിയത്. 16 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത ആക്കർമാനെ നീൽ റോക് പിടികൂടി.

പിന്നാലെ ടെൻ ഡൂഷെയ്റ്റ്, സ്കോട് എഡ്‌വാർഡ്സ്, വാൻഡെർ മെർവ് എന്നിവരെ ഗോൾഡൻ ഡക്കാക്കിയാണ് കാംഫർ നാലു പന്തിൽ നാല് വിക്കറ്റുകളെന്ന അപൂർവ നേട്ടം കൈവരിച്ചത്. രണ്ടിന് 51 റൺസെന്ന ശക്തമായ നിലയിൽനിന്ന് കാംഫറിന്റെ ഓവർ തീരുമ്പോഴേയ്ക്കും ആറിന് 51 റൺസെന്ന നിലയിൽ നെതർലൻഡ്സ് തകരുകയും ചെയ്തു.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News