Friday, June 25, 2021

ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി

Must Read

തിരുവനന്തപുരം: ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്.

നേരത്തെ റദ്ദാക്കിയ ഷൊർണ്ണൂർ-തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട് സ്പെഷ്യൽ, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യൽ, ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് സ്പെഷ്യൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷ്യൽ, ഗുരുവായൂർ-തിരു.-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു-തിരു. മലബാർ സ്പെഷ്യൽ ജൂൺ ഒന്നുമുതൽ 15വരെ, തിരു.-മംഗളൂരു സ്പെഷ്യൽ രണ്ടുമുതൽ 16വരെ, തിരു.-കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ രണ്ടുമുതൽ 14വരെ, കണ്ണൂർ-തിരു. ജനശതാബ്ദി മൂന്നു മുതൽ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യൽ ജൂൺ ഒന്നു മുതൽ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യൽ രണ്ടു മുതൽ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.

പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യൽ ജൂൺ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യൽ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്പെഷ്യൽ തീവണ്ടി 6, 13 തീയതികളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News