Tuesday, May 18, 2021

സൂറത്തിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു

Must Read

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. സൂറത്തിലെ സ്റ്റേഷന്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണ് ഇവിടെയുണ്ടായിരുന്നത്.

അ​പ​ക​ട സ​മ​യം 10 രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​റ്റ് രോ​ഗി​ക​ളെ സ​മീ​പ​ത്തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സൂ​റ​ത്ത് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശി​ഷ് നാ​യി​ക് പ​റ​ഞ്ഞു. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്ക്യൂ​ട്ട് ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ർ​ഘാ​റി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 15 കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News