Monday, January 24, 2022

നവീകരിച്ച എം.സി.റോഡിൽ രണ്ട് മാസത്തിനുള്ളിൽ നാല്‌ വഴിയാത്രക്കാരാണ് മരിച്ചത്. ഗ്രാമപ്പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്

Must Read

നവീകരിച്ച എം.സി.റോഡിൽ രണ്ട് മാസത്തിനുള്ളിൽ നാല്‌ വഴിയാത്രക്കാരാണ് മരിച്ചത്. ഗ്രാമപ്പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ.എസ്.ആർ.ടി.സി. റിട്ട. വർക്സ് മാനേജരുമായിരുന്ന ഏറ്റുമാനൂർ ശക്തിനഗർ രഞ്ജിനിയിൽ ബി.സുശീലൻ നായർ (77) ആണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്.

ചുമട്ടുതൊഴിലാളിയായ വിനോദ്(53), പട്ടിത്താനം സ്വദേശിയായ ഓട്ടോ ഡ്രൈവർ ടൗണിൽ അലഞ്ഞുതിരിഞ്ഞുനടന്നിരുന്നയാൾ എന്നിവരാണ് അടുത്ത കാലത്ത് മരിച്ചത്.

വീതിയേറിയ റോഡ് മുറിച്ചുകടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഗവ. സ്കൂളിന്റെയും മഹാദേവക്ഷേത്രത്തിന്റെയും മുന്നിൽ മാത്രമാണ് സീബ്രാ ലൈൻ ഉള്ളത്. ഏറ്റുമാനൂരപ്പൻ ബസ് ബേക്ക്‌ സമീപം അപകട സൂചന നൽകുന്ന ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.

പെട്രോൾ പമ്പിലേക്ക്‌ തിരിയുന്ന ഭാഗവും അപകടക്കെണിയാണ്. ചുമട്ട്തൊഴിലാളിയായിരുന്ന വിനോദിന്റെ അപകടമരണത്തെ തുടർന്ന് റോഡ് സുരക്ഷാ വിഭാഗവും മോട്ടോർ വാഹന വകുപ്പും ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു.

കയറ്റവും വളവും കഴിഞ്ഞ് മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും ഈ സമയം റോഡിലുള്ള വെർച്വൽ മീഡിയൻ മറികടന്ന്‌ വാഹനങ്ങൾ എത്തുന്നതാണ് അപകടങ്ങൾക്ക്‌ കാരണമെന്ന്‌ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ റോഡിെന്റ ഇരുവശങ്ങളിലെ അനധികൃത പാർക്കിങ്ങും അപകടത്തിനിടയാക്കുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News