Thursday, September 23, 2021

വാളയാർ (ഇൻ) ചെക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി വാക്കിടോക്കി ഉപയോഗിച്ചതിന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ നാലുപേർക്ക് സസ്പെൻഷൻ

Must Read

പാലക്കാട്: വാളയാർ (ഇൻ) ചെക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി വാക്കിടോക്കി ഉപയോഗിച്ചതിന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ നാലുപേർക്ക് സസ്പെൻഷൻ. പട്ടാമ്പി സബ് ആർ.ടി.ഒ. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ യു. ബിജുകുമാർ, പൊന്നാനി സബ് ആർ.ടി.ഒ. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.സി. അരുൺകുമാർ, കൊടുങ്ങല്ലൂർ സബ് ആർ.ടി.ഒ. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫിറോസ് ബിൻ ഇസ്മയിൽ, വടക്കാഞ്ചേരി സബ് ആർ.ടി.ഒ. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്. ഷബീറലി എന്നിവരെയാണ് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇവർക്ക് ഉപജീവനബത്തയ്ക്ക് അർഹതയുണ്ടാകും.

ഓഗസ്റ്റ് 13-ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരും ആശയവിനിമയത്തിനായി ഉപയോഗിച്ച മൂന്ന് വാക്കിടോക്കികൾ പിടിച്ചെടുത്തത്. മോട്ടോർവാഹന നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് വാക്കിടോക്കി ഉപയോഗിക്കാൻ അനുമതിയില്ല. നാല് ഉദ്യോഗസ്ഥരും ചട്ടലംഘനം നടത്തിയതായാണ് കമ്മിഷണറുടെ കണ്ടെത്തൽ. വാക്കിടോക്കി ഉപയോഗിച്ചതിന്റെ ആവശ്യകത ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തുകയോ മുൻകൂർ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വിജിലൻസ് പരിശോധന സംബന്ധിച്ച വിവരങ്ങൾ കൈമാറാനാണ് വാക്കിടോക്കി ഉപയോഗിച്ചതെന്നാണ്‌ കരുതുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.

ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ എന്ന പേരിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് പാലക്കാട്ടും പരിശോധന നടത്തിയത്. ചെക്പോസ്റ്റിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിനുമുമ്പ് ജൂലായ് 27-ന് വാളയാർ ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 1.7 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News