Monday, October 18, 2021

കൂവപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കുഞ്ഞിൻ്റെ അമ്മ പിടിയിൽ

Must Read

കാഞ്ഞിരപ്പള്ളി: കൂവപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്വാ​സം​മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കു​ട്ടി ക​ര​യു​ന്ന​ത് മൂ​ലം ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട താ​ൻ കു​ട്ടി​യു​ടെ വാ​യും മൂ​ക്കും പൊ​ത്തി​പി​ടി​ച്ചു​വെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ദ​ന്‍റെ അ​ഭി​പ്രാ​യം കൂ​ടി തേ​ടി​യ ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കൂ​ട്ടി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലെ​ന്ന് യു​വ​തി ഓ​ട്ടോ ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നൊ​പ്പം കു​ട്ടി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​ര​മ​റി​യു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച സം​സ്ക​രി​ച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News