Sunday, December 6, 2020

പൊലീസിനെതിരെ വിഡിയോയിൽ ഗുരുതര ആരോപണങ്ങളുന്നയിച്ച ശേഷം ആന്ധ്രാപ്രദേശിൽ‍ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ

Must Read

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി

മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി...

ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ

ലൊസാഞ്ചലസ്∙ ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ. ഈയിടെ അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി...

ഭർത്താവും മക്കളും ഒരു കഷണം മീൻ പോലും ബാക്കിവച്ചില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി; തങ്ങൾ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിച്ചാൽ മതി എന്ന് ഭർത്താവ് പറഞ്ഞത് അവരെ ഏറെ...

പട്ന∙ ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ...

ഹൈദരാബാദ്∙ പൊലീസിനെതിരെ വിഡിയോയിൽ ഗുരുതര ആരോപണങ്ങളുന്നയിച്ച ശേഷം ആന്ധ്രാപ്രദേശിൽ‍ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ. ആന്ധ്രാപ്രദേശിലെ കർണൂലിൽ നവംബർ മൂന്നിനാണ് സംഭവം. ഓട്ടോ ഡ്രൈവറായ അബ്ദുൽ സലാം (45), ഭാര്യ നൂർജഹാൻ (38), മകൾ സൽമ (14), മകൻ ദാദി കലന്ദർ (10) എന്നിവരാണ് പന്യം റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ടൗൺ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സോമശേഖർ റെഡ്ഡിയും കോൺസ്റ്റബിൾ ഗംഗാധറും ശാരീരികമായും മാനസികവുമായും ഉപദ്രവിച്ചെന്ന് മരിക്കുന്നതിനു മുൻപെടുത്ത വിഡിയോയിൽ സലാം ആരോപിച്ചു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനു മുൻപ് ഒരു ജ്വല്ലറിയിറിൽ അബ്ദുൾ സലാം ജോലി ചെയ്തിരുന്നു. കടയിൽനിന്ന് 3 കിലോ സ്വർണം കാണാതായ സംഭവത്തില്‍ സലാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സലാമിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഒരാഴ്ച മുമ്പ്, ഓട്ടോയിൽവച്ച് സലാം 70,000 രൂപ കവർന്നെന്ന യാത്രക്കാരന്റെ പരാതിയെ തുടർന്നു പൊലീസ് വീണ്ടും സലാമിനെ കസ്റ്റഡിയിലെടുത്തു. രണ്ടു തവണയും സലാമിനെ പൊലീസ് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ ആക്രമണം ഭയന്ന് അപമാനത്തിൽ മനം മടുത്ത സലാമും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മോഷണവുമായി യാതൊരു ബന്ധവുമില്ലെന്നും ഇനിയും പീഡനം സഹിക്കാൻ കഴിയില്ലെന്നും സലാം വിഡിയോയിൽ പറയുന്നു.

ഞങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും മരണത്തിന് മാത്രമേ ഇതിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനാകൂവെന്നും വിഡിയോയിലുണ്ട്. സംഭവത്തെ തുടർന്ന് സോമശേഖർ റെഡ്ഡിയേയും ഗംഗാധറിനെയും സസ്‌പെൻഡ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.

English summary

Four-member family commits suicide in Andhra Pradesh after making serious allegations against police in video

Leave a Reply

Latest News

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി

മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി...

ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ

ലൊസാഞ്ചലസ്∙ ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ. ഈയിടെ അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി 1962 ൽ പുറത്തിറങ്ങിയ ആദ്യത്തെ ജയിംസ്...

ഭർത്താവും മക്കളും ഒരു കഷണം മീൻ പോലും ബാക്കിവച്ചില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി; തങ്ങൾ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിച്ചാൽ മതി എന്ന് ഭർത്താവ് പറഞ്ഞത് അവരെ ഏറെ...

പട്ന∙ ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ എന്നയാൾ വീട്ടിലേക്ക് വാങ്ങിയ 2 കിലോ...

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം. തദ്ദേശ...

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ...

More News