Friday, September 25, 2020

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിൽ; വീട്ടിലെത്തിയ സംഘം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തി; കരിയർ നശിപ്പിക്കാതിരിക്കാൻ ലക്ഷങ്ങൾ ചോദിച്ചത് അൻവർ അലി

Must Read

ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ

ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പയും വെളിപ്പെടുത്തിയിരിക്കുകയാണ്. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ...

പോളി വടക്കൻ

കൊച്ചി: ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിൽ. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരമാണെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷമായിരുന്നു പണം തട്ടാൻ ശ്രമിച്ചത്.

സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയെ വിളിച്ച് ലക്ഷങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്റ്റേഷനുകളിൽ നിന്നും നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയതെന്ന് മരട് പോലീസ് മീഡിയ മലയാളത്തോട് പറഞ്ഞു.


അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.

English summary

Four held for allegedly blackmailing Shamna Kasim The video of the actress’ home and surroundings was captured on video after she arrived home with the proposal. He then tried to make friends with the actress. Meanwhile, the actress was calling and asking for lakhs.

Leave a Reply

Latest News

ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പ മോഡൽ

ബിഎംഡബ്ല്യു പുതിയ M3 സെഡാനും M4 കൂപ്പയും വെളിപ്പെടുത്തിയിരിക്കുകയാണ്. സമൂലമായി പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് എൻഡ്, പുതിയ സ്‌ട്രെയിറ്റ്-സിക്സ് പെട്രോൾ എഞ്ചിൻ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ...

ജെയിംസ് ബോണ്ട് എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡർ 110 ഒക്ടോബറിൽ

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്‌യുവി ഒക്ടോബർ 15 ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ജെഎൽആർ. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ജെയിംസ് ബോണ്ട് എസ്‌യുവി എന്ന്...

“കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ ” ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ

"കർഷകനല്ലേ മാഡം ഒന്നു കളപറിക്കാൻ ഇറങ്ങിയതാ " ലൂസിഫർ സിനിമയിലെ ഡയലോഗ് ജീവിതത്തിൽ പ്രാവർത്തികമാക്കി മോഹൻലാൽ.കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ...

ഒടുവിൽ മാസ്ക് ഫോണും എത്തി

ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കബനിയായ ഹബ്ബിള്‍ കണക്ടഡ് പുതിയ മാസ്‌ക്‌ഫോണ്‍ അവതരിപ്പിച്ചു .മെഡിക്കല്‍-ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്കും വയര്‍ലെസ്സ് ഹെഡ്‍ഫോണും ചേര്‍ന്നതാണ് മാസ്ക്ഫോണ്‍.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.N95...

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും

കൊച്ചി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് അടുത്തമാസംമുതല്‍ മോട്ടോര്‍വാഹനവകുപ്പ് നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് നടപടി. പുകപരിശോധന നിലവില്‍ നടക്കുന്നതു പോലെ പരിശോധനകേന്ദ്രങ്ങളില്‍ തുടരുകയും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

More News