Thursday, July 29, 2021

അസമിൽ മലയാളി സ്‌കൂൾ പ്രിൻസിപ്പാളിനെ മരത്തിൽ കെട്ടിയിട്ട്‌ മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല്‌ സഹ അധ്യാപകർ അറസ്‌റ്റിൽ

Must Read

അസമിൽ മലയാളി സ്‌കൂൾ പ്രിൻസിപ്പാളിനെ മരത്തിൽ കെട്ടിയിട്ട്‌ മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല്‌ സഹ അധ്യാപകർ അറസ്‌റ്റിൽ. ഉദ്‌മരി ജവഹർ നവോദയ സ്‌കൂൾ പ്രിൻസിപ്പാൾ പി രാജേഷിന്‌ നേരെയാണ്‌ കോമ്പൗണ്ടിനകത്ത്‌ വച്ചുതന്നെ ആക്രമണം ഉണ്ടായത്‌.

സംഭവത്തിൽ അധ്യാപകരായ കലൂറാം മീണ, മദൻലാൽ ഗുപ്‌ത, നവ്‌നീത്‌ കുമാർ, മാനവേന്ദ്ര ഗോസ്വാമി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. 2012 ൽ നവോദയ വിദ്യാലയ സമിതിയുടെ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്‌ നേടിയ ആളാണ്‌ പി രാജേഷ്‌. നേരത്തെ കാസർകോട്‌ നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പാളായിരുന്നു.

കഴിഞ്ഞ 18 നാണ്‌ സംഭവം. സദാചാര പൊലീസ്‌ ചമഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന്‌ ദരങ് എസ്‌.പി സുശാന്ത്‌ ബിശ്വ ശർമ പറഞ്ഞു. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 24 മണിക്കൂറിനകമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. അസമിലെ വിവിധ ഇടങ്ങളിൽ സദാചാര പൊലീസ്‌ ചമഞ്ഞുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്നും ശർമ പറഞ്ഞു.

Leave a Reply

Latest News

‘ആന കരിമ്പിന്‍ കാട്ടില്‍ കയറി’ എന്നതിന് പകരം ‘ശിവന്‍കുട്ടി നിയമസഭയില്‍ കയറി’ എന്നാണ് പറയേണ്ടതെന്ന് പി ടി തോമസ് ; നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി അസാധാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി അസാധാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷുബ്ധ സാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കാം. സഭ...

More News