Tuesday, July 27, 2021

കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ 4 കോഴികളെ ലേലം ചെയ്തത് 8900 രൂപയ്ക്ക്

Must Read

കൊഴിഞ്ഞാമ്പാറ: പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പൊലീസ് പിടികൂടി.ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24), തേനംപതി സി.ജയപ്രകാശ് (26), വണ്ണാമട കരുമാണ്ട കൗണ്ടനൂർ എൻ.ശക്തിവേൽ (26), വടകരപ്പതി കുപ്പാണ്ട കൗണ്ടനൂർ എം.മുത്തുകുമാർ (21) എന്നിവരെയും പോരിന് ഉപയോഗിച്ച 4 കോഴികളെയും 8830 രൂപയും പിടികൂടി.

ഇന്നലെ ഉച്ചയോടെ വടകരപ്പതി ഒഴലപ്പതി തേനംപതിയിൽ ആളൊഴിഞ്ഞ പറമ്പിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ 4 കോഴികളെ 8900 രൂപയ്ക്ക് ലേലം ചെയ്തു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News