ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0

കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ താഴെവയലിൽ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡന്‍റ് കൊമ്മൽവയൽ ശ്രീശങ്കരാലയത്തിൽ കെ.ലിജേഷ് (37), പുന്നോൽ റേഷൻ കടയ്ക്ക് സമീപം കെ.വി.വിമിൻ (26), പുന്നോൽ എസ്കെ മുക്ക് ദേവീകൃപ വീട്ടിൽ അമൽ മനോഹരൻ (26), ഗോപാൽപേട്ട സുനേഷ്നിവാസിൽ എം.സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

10 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ. എ​ന്നാ​ൽ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​നാ​ല് പ്ര​തി​ക​ളും കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ല്ല. ഗു​ഢാ​ലോ​ച​ന​യി​ലും പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ​തി​ലു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് മ​ർ​ദ്ദി​ച്ചു​വെ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ഒ​ന്നാം പ്ര​തി ലി​ജേ​ഷ് പ​രാ​തി ഉ​ന്ന​യി​ച്ചു.

Leave a Reply