Friday, June 25, 2021

കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ അക്കൗണ്ട് അടക്കം നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു

Must Read

കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ അക്കൗണ്ട്​ അടക്കം നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയതിനെ തുടർന്നാണ് ട്വിറ്റററിൻ്റെ നടപടി. കേന്ദ്ര സർക്കാരിൻറെ നിർദേശ പ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

അക്കൗണ്ട്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരം അക്കൗണ്ട്​ ഉടമയെ അറിയിച്ചിരുന്നുവെന്നും ട്വിറ്റർ വിശദീകരിച്ചു

അക്കൗണ്ടുകൾ രാജ്യത്തിന്​ പുറത്തുള്ള ഐ.പി വിലാസത്തിൽനിന്ന്​ ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. ‘ഞങ്ങൾക്ക്​ സാധുവായ ഒരു നിയമ അഭ്യർഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റർ നിയമങ്ങളും കണക്കിലെടുത്ത്​ അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്‍റെ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യും. ട്വിറ്ററിന്‍റെ നിയമലംഘനങ്ങൾ അല്ലെങ്കിലും, ഒരു പ്രത്യേക അധികാര പരിധിയിൽ അവ നിയമവിരുദ്ധമാണെന്ന്​ നിർണയിക്കപ്പെട്ടാൽ, ഇന്ത്യയിൽ ആ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയും’ -ട്വിറ്ററിന്‍റെ കുറിപ്പിൽ പറയുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News