Tuesday, July 27, 2021

മുഖം മിനുക്കിയ നരേന്ദ്ര മോദി മന്ത്രി സഭയിലെ 42 ശതമാനം പേരും ക്രിമിനൽ കേസിലെ പ്രതികൾ

Must Read

ന്യൂഡൽഹി: മുഖം മിനുക്കിയ നരേന്ദ്ര മോദി മന്ത്രി സഭയിലെ 42 ശതമാനം പേരും ക്രിമിനൽ കേസിലെ പ്രതികൾ. 78 കേന്ദ്ര മന്ത്രിമാരിൽ 70 പേരും കോടീശ്വരൻമാരുമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മ​ന്ത്രി​സ​ഭ​യി​ലെ നാ​ല് പേ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കേ​സു​ണ്ട്. 24 മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ഗു​രു​ത​ര ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ഉ​ള​ള​ത്. ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​സി​ത് പ്ര​മാ​ണി​ക്കി​നെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മ​മ​ട​ക്കം 11 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള​ള​ത്.

കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം നേ​ടി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് 379 കോ​ടി​യു​ടെ സ്വ​ത്തു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പി​യൂ​ഷ് ഗോ​യ​ലി​ന് 95 കോ​ടി​യു​ടെ​യും നാ​രാ​യ​ണ്‍ റാ​ണെ​യ്ക്ക് 87 കോ​ടി​യു​ടെ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് 64 കോ​ടി​യു​ടെ​യും സ്വ​ത്തു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഏ​റ്റ​വും കു​റ​വ് സ്വ​ത്തു​ള​ള മ​ന്ത്രി​മാ​രി​ൽ മു​ന്നി​ൽ ത്രി​പു​ര​യി​ൽ നി​ന്നു​ള​ള പ്ര​തി​മ ഭൗ​മി​ക് ആ​ണ്. ആ​റു ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു മാ​ത്ര​മേ ഇ​വ​ർ​ക്കു​ള​ളൂ. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള​ള ജോ​ണ്‍ ബ​ർ​ല​യ്ക്ക് 14 ല​ക്ഷ​ത്തി​ന്‍റെ​യും രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള​ള കൈ​ലാ​ഷ് ചൗ​ധ​രി​ക്ക് 24 ല​ക്ഷ​ത്തി​ന്‍റെ​യും സ്വ​ത്തു​ക്ക​ളു​ണ്ട്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News