Tuesday, April 20, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

Must Read

തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു

തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല....

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

ഹൈക്കോടതികളിൽ താത്കാലിക ജഡ്ജിമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതി

ഹൈക്കോടതികളിൽ താത്കാലിക ജഡ്ജിമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരെ, അഡ്ഹോക് ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് നടപടി സ്വീകരിക്കാം. കെട്ടിക്കിടക്കുന്ന കേസുകൾ...

പാൽഘാർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയിലാണ് സംഭവം. മനോര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു അറസ്റ്റിലായ 62കാരന്‍.

തിങ്കളാഴ്ചയാണ് സംഭവം. ഇയാളുടെ വീട്ടില്‍ പഴം ശേഖരിക്കാന്‍ എത്തിയതായിരുന്നു എട്ടു വയസുള്ള കുട്ടി. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പോലീസിന് കൈമാറി. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary

Former village head arrested for raping minor girl

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News