Monday, September 27, 2021

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു

Must Read

ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.

ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ​യും ഓ​ര്‍​മ്മ​ക്കു​റ​വി​നെ​യും തു​ട​ര്‍​ന്ന് ജൂ​ലൈ നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991ലാ​ണ് ക​ല്യാ​ണ്‍ സിം​ഗ് ആ​ദ്യ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. 1992-ല്‍ ​ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് ക​ല്യാ​ണ്‍ സിം​ഗ് ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞു.

1993ല്‍ ​അ​ത്രൗ​ലി, ക​സ്ഗ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ക​ല്യാ​ണ്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ഇ​രു​മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്നും വി​ജ​യി​ച്ച ക​ല്യാ​ണ്‍ സിം​ഗ് മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ന്ത്രി​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. 1997 ല്‍ ​വീ​ണ്ടും അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി.

1999ല്‍ ​ബി​ജെ​പി വി​ട്ട ക​ല്യാ​ണ്‍ സിം​ഗ് 2004ല്‍ ​പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി. 2004-ല്‍ ​ബു​ല​ന്ദേ​ശ്വ​റി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു. 2014-ല്‍ ​രാ​ജ​സ്ഥാ​ന്‍ ഗ​വ​ര്‍​ണ​റാ​യും ക​ല്യാ​ണ്‍ സിം​ഗ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News