വാഷിങ്ടൺ: ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തൻ. കുറ്റക്കാരൻ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യൻ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂർത്തിയായത്. പ്രമേയത്തെ 57 പേർ അനുകൂലിച്ചെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വർഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഈ വർഷം ജനവരി ആറിന് ക്യാപിറ്റോളിന് നേരയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയത്.
English summary
Former US President Donald Trump has been acquitted by the House of Representatives of inciting the Capitol riots.