Saturday, October 16, 2021

കൊളോണിയല്‍ കാലത്തെ പ്രാകൃത നിയമങ്ങളായ യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ജനാധിപത്യത്തിനു തന്നെ അപകടമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിംഗ്ടണ്‍ നരിമാൻ

Must Read

കൊളോണിയല്‍ കാലത്തെ പ്രാകൃത നിയമങ്ങളായ യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ജനാധിപത്യത്തിനു തന്നെ അപകടമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിംഗ്ടണ്‍ നരിമാൻ. രാജ്യ ദ്രോഹ കുറ്റം പോലെയുള്ള പ്രാകൃത നിയമങ്ങള്‍ സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ അ​ട​ങ്ങു​ന്ന വേ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ ഹം. ​യു​എ​പി​എ പോ​ലെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​പ്പെ​ടു​ന്ന ഒ​രാ​ള്‍​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വി​ല്‍ വയ്ക്കു​ക​യും ചെ​യ്യാം. രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​രെ ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​യ​മം റദ്ദാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​നും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നു​മെ​ല്ലാം ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ അ​പ​ക​ട​മാ​ണ്. ഇ​ത്ത​രം കാ​ല​ഹ ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ നി​യ​മ​വാ​ഴ്ച​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ വ​ള​രെ പി​ന്നി​ലാ​ണ്. സ​ര്‍​ക്കാ​രു​ക​ള്‍ മാ​റി​യും തി​രി​ഞ്ഞും വ​രു​ന്ന​തി​നാ​ല്‍ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല സ​ര്‍​ക്കാ​രു​ക​ളു​ടേ​ത​ല്ല കോ​ട​തി​യു​ടേ​താ​ണ്.

ബ്രി​ട്ട​ണ്‍ അ​ട​ക്ക​മു​ള്ള കൊ​ളോ​ണി​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലി​ല്ല. നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2014 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ര​ജി സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ളി​ല്‍ 163 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ശി​ക്ഷി ക്ക​പ്പെ​ട്ട​ത് വെ​റും മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ഒ​രാ​യു​ധ​മാ​യി രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തെ ഉ​പ​യോഗി​ക്കു​ന്ന​തി​ന് തെ​ളി​വാ​ണി​തെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News