Tuesday, October 26, 2021

കോൺഗ്രസിന്‍റെ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുള്ള കഴിവില്ലായ്മ മറയ്ക്കാൻ നേതാക്കൾ പരിഹാസ്യമായ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്

Must Read

കോൺഗ്രസിന്‍റെ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുള്ള കഴിവില്ലായ്മ മറയ്ക്കാൻ നേതാക്കൾ പരിഹാസ്യമായ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരുടെ എണ്ണം സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രീ​ഷ് റാ​വ​ത്തും മു​തി​ർ​ന്ന നേ​താ​വ് ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല​യും പ​ര​സ്പ​ര​വി​രു​ദ്ധ സം​ഖ്യ​ക​ളാ​ണ് പ​റ​ഞ്ഞ​ത്. ഇ​തി​നെ പി​ശ​കു​ക​ളു​ടെ ത​മാ​ശ​യെ​ന്നാ​ണ് അ​മ​രീ​ന്ദ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. പ​ഞ്ചാ​ബി​ലെ 79 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ 78 പേ​രും അ​മ​രീ​ന്ദ​റി​നെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ൻ​ഡി​ന് ക​ത്ത് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു സു​ർ​ജേ​വാ​ല അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ര​സ​ക​ര​മാ​യ വ​സ്തു​ത ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം ഹ​രീ​ഷ് റാ​വ​ത്ത് പ​റ​ഞ്ഞ​ത് 43 എം​എ​ൽ​മാ​ർ ക​ത്ത് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു- അ​മ​രീ​ന്ദ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ തോ​ന്നു​ന്ന​ത് ന​വ​ജ്യോ​ത് സി​ദ്ദു​വി​ന്‍റെ ത​മാ​ശ​നാ​ട​ക​ത്തി​ന്‍റെ പ്ര​ഭാ​വം മു​ഴു​വ​ന്‍ പാ​ര്‍​ട്ടി​യി​ലും വ്യാ​പി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ്. അ​ടു​ത്ത ത​വ​ണ അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടും, 117 എം​എ​ൽ​എ​മാ​രും എ​നി​ക്കെ​തി​രെ ക​ത്തെ​ഴു​തി​യെ​ന്ന്- അ​മ​രീ​ന്ദ​ര്‍ പ​റ​ഞ്ഞു.

ഇ​താ​ണ് പാ​ര്‍​ട്ടി​യി​ലെ സ്ഥി​തി. അ​വ​രു​ടെ നു​ണ​ക​ള്‍ പോ​ലും അ​വ​ര്‍​ക്ക് ഏ​കോ​പി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് ആ​കെ താ​റു​മാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഓ​രോ ദി​വ​സ​വും പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​വു​ക​യാ​ണ്. വ​ലി​യൊ​രു വി​ഭാ​ഗം മു​തി​ര്‍​ന്ന നേ​താ​ക്ക​ളും പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ച് മോ​ഹ​നി​ദ്ര​യി​ലാ​ണ്. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി​യാ​ണ് 43 എം​എ​ൽ​എ​മാ​ര്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ച​തെ​ന്നും അ​മ​രീ​ന്ദ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News