Friday, January 22, 2021

“പ്രതികൾ വെളിപ്പെടുത്തിയ  പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, നയതന്ത്ര സ്വർണക്കടത്തിലും ഡോളർ കടത്തിലും വമ്പൻസ്രാവുകളുടെ സാന്നിദ്ധ്യം പ്രതികളുടെ മൊഴികളിൽ വ്യക്തം”-  സാമ്പത്തിക കുറ്റവിചാരണകോടതിയുടെ നിരീക്ഷണം ഇങ്ങനെ

Must Read

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം...

കൊച്ചി: “പ്രതികൾ വെളിപ്പെടുത്തിയ  പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, നയതന്ത്ര സ്വർണക്കടത്തിലും ഡോളർ കടത്തിലും വമ്പൻസ്രാവുകളുടെ സാന്നിദ്ധ്യം പ്രതികളുടെ മൊഴികളിൽ വ്യക്തമാണ്”- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസിന് ചോദ്യം ചെയ്യാൻ ഏഴുദിവസം കൂടി കസ്‌റ്റഡിയിൽ നൽകി ഉത്തരവിറക്കിയതിനിടെ സാമ്പത്തിക കുറ്റവിചാരണകോടതി നടത്തിയ നിരീക്ഷണം ചർച്ചയാകുന്നു. ശിവശങ്കറിന്റെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും നവംബർ 27മുതൽ 29വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നൽകിയ മൂന്ന് നിർണായക മൊഴികൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് വമ്പൻ സ്രാവുകളെപ്പറ്റിയുള്ള കോടതിയുടെ നിരീക്ഷണം.
യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രതികളുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താൻ വഴിയൊരുക്കിയത്. ഈ ഘട്ടത്തിൽ ഇവരുടെ പേരുകൾ പുറത്തുവരുന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

 പ്രതികൾ വെളിപ്പെടുത്തിയ വമ്പൻ സ്രാവുകൾക്ക് കുറ്റകൃത്യത്തിലുള്ള യഥാർത്ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറുമായുള്ള ഫോൺ സന്ദേശങ്ങളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകൾ ശേഖരിക്കാൻ സഹായകമായി. പ്രതികൾ മായ്‌ച്ചുകളഞ്ഞ ഫോൺ സന്ദേശങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്തതിലൂടെ കള്ളക്കടത്തിനു സഹായിച്ചതിലും പ്രേരിപ്പിച്ചതിലും ശിവശങ്കറിന്റെ പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറിനെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെട്ടതും തെളിവുകളുടെ വീണ്ടെടുപ്പിലൂടെയാണ്. തുടക്കത്തിൽ അങ്ങനെ ചെയ്തതിന്റെ ഉദ്ദേശ്യം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ പ്രതിചേർക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളിൽ വ്യക്തതവരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ഈ മാസം ഏഴിന് രാവിലെ 11ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കണം.

English summary

Former Principal Secretary to the Chief Minister Shivshankar’s remand in custody for seven more days

Leave a Reply

Latest News

കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. സിദ്ദീഖ്...

മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്....

കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി

തിരുവനന്തപുരം: കിഫ്ബി വായ്പകളെ വിമർശിക്കുന്ന സിഎജി റിപ്പോർട്ടിലെ ഭാഗം നിയമസഭ വോട്ടിനിട്ട് തള്ളി. സിഎജി റിപ്പോർട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത് കേരള നിയമസഭാ ചരിത്രത്തിലെ ഇതാദ്യമായാണ്. ഭരണഘടനയും കീഴ്...

കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം

തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് മാതാവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിത ഐ.പി.എസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി...

More News