Wednesday, January 20, 2021

ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

കൊച്ചി ∙സ്വപ്നയുമായി ചേർന്ന് ജോയിന്റ് ലോക്കർ ആരംഭിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്ബിഐയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നെന്നും വേണുഗോപാൽ മൊഴി നൽകിയതായി ഇഡി.

ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഈ വിവരം.

ബാഗിൽ 30 ലക്ഷം രൂപയുമായി ഇരുവരും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചെന്നും വേണുഗോപാൽ പറഞ്ഞതായി ഇഡി അറിയിച്ചു. പണം സത്യമായ സ്രോതസ്സിൽ നിന്നാണെന്നു വിശദീകരിക്കാൻ സ്വപ്ന ശ്രമിച്ചെന്നും ലോക്കറിൽ വയ്ക്കണമെന്ന് അഭ്യർഥിച്ചെന്നും വേണുഗോപാൽ അറിയിച്ചതായി ഇഡി പറയുന്നു. ഈ ചർച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും അസി. ഡയറക‌്ടർ പി. രാധാകൃഷ്‌ണൻ നൽകിയ വിശദീകരണത്തിലുണ്ട്.

സാമ്പത്തികം കൈകാര്യം ചെയ്യാൻ സ്വപ്നയെ സഹായിക്കണമെന്ന്, തനിക്ക് 20 വർഷത്തിലേറെയായി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു നിർദേശം നൽകിയിരുന്നതായി ശിവശങ്കറിന്റെ മൊഴിയിലും സമ്മതിച്ചിട്ടുണ്ട്.

സ്വപ്നയുമായി ശിവശങ്കർ ഓഫിസിൽ വന്നെന്നും അവരെ തനിക്കു പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.

English summary

Former Principal Secretary to the Chief Minister Shivshankar arrives at Venugopal’s house with a bag full of money, says Enforcement Directorate

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News