Sunday, October 17, 2021

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must Read

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ എ.ഐ.സി.സി സെക്രട്ടറി പ്രണവ്‌ ഝാ.
ഇന്നലെ വൈകുന്നേരം ആറിനാണ്‌ മന്‍മോഹനെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. പതിവ്‌ പരിശോധനകള്‍ക്കാണ്‌ ആശുപത്രിയില്‍ എത്തിയത്‌. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്‌തമാക്കി. രണ്ട്‌ ദിവസമായി മന്‍മോഹന്‌ പനിയുണ്ടായിരുന്നുവെന്നാണ്‌ കോണ്‍ഗ്രസ്‌ വക്‌താക്കള്‍ അറിയിക്കുന്നത്‌. കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ ഇക്കഴിഞ്ഞ ഏപ്രിലിലും മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിരുന്നു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News