Sunday, June 20, 2021

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

Must Read

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ. കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. കൊവിഡ് ​ബാധ രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.​ ഇന്നലെ രാത്രി 11.30യോടെ എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

ഹൃദോഗ വിദഗ്ധനായ അഗർവാൾ ഹാർട്ട് കെയർ ഫൗണ്ടേഷൻ തലവനായിരുന്നു. 2010ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2005ൽ അദ്ദേഹത്തിന് ബിസി റോയ് പുരസ്കാരവും ലഭിച്ചു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News