Wednesday, November 25, 2020

ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്ന് വെളിപ്പെടുത്തല്‍; ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ സര്‍ഫ്രാസ് നവാസ്

Must Read

ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍

താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക്...

ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക്...

സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പ്​ നി​രോ​ധി​ച്ചു

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​പൂ​ർ​വ ക​ട​ൽ​വി​ഭ​വ​മാ​യ സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പി​ന്​ സ​ർ​ക്കാ​ർ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. ഇൗ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വും വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ മ​ന്ത്രി...

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ സര്‍ഫ്രാസ് നവാസ്. കളിക്കുന്ന കാലത്ത് ഇമ്രാന്‍ ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ടവിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല. അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു.

‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്‌സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍ എന്നിവരും വന്നിരുന്നു. വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷമാണ് ഇമ്രാന്‍ ചരസും കൊക്കെയ്‌നും ഉപയോഗിക്കുന്നത് കണ്ടത്’- നവാസ് വെളിപ്പെടുത്തി.

‘അയാളെ എന്റെ മുന്നില്‍ കൊണ്ടു വന്ന് ഇത് ചോദിക്കു. അപ്പോള്‍ അയാള്‍ ഇക്കാര്യം നിഷേധിക്കുമോ എന്ന് നോക്കാം. ഞാന്‍ മാത്രമല്ല ഇമ്രാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിന് മറ്റ് പലരും ലണ്ടിനില്‍ വച്ച് ദൃക്‌സാക്ഷികളായിരുന്നു’- നവാസ് പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകളിലും 45 ഏകദിനങ്ങളും കളിച്ച താരമാണ് നവാസ്. നവാസ് മാത്രമല്ല നേരത്തെയും ഇമ്രാന്‍ മയക്കുമരുന്നിന് അടിമയാണെന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ ഭാര്യ രെഹം ഖാനും സമാന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

English summary

Former Pakistan cricketer Sarfraz Nawaz has leveled serious allegations against former Pakistan cricket captain and current Prime Minister Imran Khan.

Leave a Reply

Latest News

ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍

താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക്...

ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന

ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു. ബിജു രമേശിന്‍റെ...

സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പ്​ നി​രോ​ധി​ച്ചു

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​പൂ​ർ​വ ക​ട​ൽ​വി​ഭ​വ​മാ​യ സ​ഫേ​ല​യു​ടെ വി​ള​വെ​ടു​പ്പി​ന്​ സ​ർ​ക്കാ​ർ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. ഇൗ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വും വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ മ​ന്ത്രി ഡോ.​സ​ഉൗ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ഹ​ബ്​​സി​യു​ടെ...

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ദലിത് ഗായിക ഇസൈ വാണിയും

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാൻഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച 'ഐ...

അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര്

ഉത്തര്‍പ്രദേശില്‍, അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കും. തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളത്തിന് പേര് നല്‍കുക. പേരുമാറ്റം അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പ്രമേയം...

More News