കോഴിക്കോട് : മുന്‍മന്ത്രി കെ കെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ-ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന രാമചന്ദ്രന് മാസ്റ്റര്‍ 2011ല്‍ കേസില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് കെ കെ രാമചന്ദ്രന് മാസ്റ്ററെ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല
English summary
Former Minister KK Ramachandran Master passes away