Saturday, December 5, 2020

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ.

പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് യു.ഡി.എഫ് സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ്‌, കരാർ കമ്പനി ആർ.ഡി.എസ്‌ പ്രോജക്ട്‌സ് എം.ഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്‍റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരും പ്രതികളാണ്‌.

വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ. സൂരജ് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. കരാര്‍ എടുത്ത ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ കൂടി അറിവോടെയാണെന്നായിരുന്നു ടി.ഒ. സൂരജിന്‍റെ മൊഴി. കമ്പനിക്ക് മുന്‍കൂറായി എട്ട് കോടി രൂപ നല്‍കിയെന്നായിരുന്നു കേസ്. സൂരജ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. Kochi: Former minister and MLA VK Singh has been booked in the Palarivattom bridge scam case. Vigilance arrested Ibrahim Kunju. Ibrahim Kunju was admitted to a private hospital in Kochi where he was

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News