Tuesday, October 26, 2021

മോൻസൻ മാവുങ്കൽ ടിവി സംസ്കാര ചാനലിലേക്കു 10 കോടി രൂപ വാഗ്ദാനം നൽകിയാണു ചാനൽ ചെയർമാൻ എന്നു പറഞ്ഞു വിഡിയോ ചിത്രീകരിച്ചതെന്ന് മുൻ എംഡി ഹരിപ്രസാദ്;പരാതി ഒതുക്കാൻ ഹെലിപാഡ് ഉള്ള വീട് വാഗ്ദാനം

Must Read

സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ടിവി സംസ്കാര ചാനലിലേക്കു 10 കോടി രൂപ വാഗ്ദാനം നൽകിയാണു ചാനൽ ചെയർമാൻ എന്നു പറഞ്ഞു വിഡിയോ ചിത്രീകരിച്ചതെന്ന് മുൻ എംഡി ഹരിപ്രസാദ് പറഞ്ഞു. ‘3 മാസത്തിനകം പണം തരാമെന്നു പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. ഇത്രയും പ്രശസ്തരൊക്കെ വിശ്വസിച്ച മോൻസനെ വിശ്വസിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.’

ഹരിപ്രസാദ് പറയുന്നത്:

ലോകകേരള സഭ നടക്കുമ്പോൾ പ്രവാസി മലയാളി ഫെഡറേഷൻ അംഗങ്ങൾ ചാനൽ ഓഫിസിൽ വന്നിരുന്നു. അവരുടെ രക്ഷാധികാരി മോൻസനെ കാണാൻ ചാനൽ സിഇഒ ആയ സംവിധായകൻ രാജസേനൻ ഉൾപ്പെടെ ഞങ്ങൾ കുറച്ചു പേർ കൊച്ചിയിലെ വീട്ടിൽ പോയി. തന്നെ ചെയർമാനാക്കിയാൽ ചാനലിനു 10 കോടി രൂപ തരാമെന്നായിരുന്നു മോൻസന്റെ വാഗ്ദാനം. 3 മാസത്തിനകം തുക നൽകാമെന്നും പറഞ്ഞു.

താൻ അമേരിക്കൻ സന്ദർശനത്തിനു പോവുകയാണെന്നും ചാനൽ ചെയർമാൻ എന്ന നിലയിലുള്ള പ്രമോഷനു വേണ്ടി ഒരു വിഡിയോ എടുത്തുവയ്ക്കാമെന്നും മോൻസൻ പറഞ്ഞു. വിഡിയോയുടെ ഒരു പകർപ്പ് ഞങ്ങൾക്കും നൽകി. പിന്നീടു ചേർത്തലയിൽ മോൻസൻ പള്ളി പെരുന്നാൾ നടത്തിയപ്പോഴും അങ്കമാലിയിൽ പ്രവാസി മലയാളി ഫെഡറേഷന്റെ സമ്മേളനം നടന്നപ്പോഴും ഷൂട്ട് ചെയ്യാനുള്ള കരാർ ഞങ്ങൾക്കു തന്നിരുന്നു. എന്നാൽ 10 കോടി രൂപ കിട്ടിയില്ല. കുറെ കഴിഞ്ഞപ്പോൾ വിളിച്ചാൽ എടുക്കാതെയായി.

പരാതി ഒതുക്കാൻ ഹെലിപാഡ് ഉള്ള വീട് വാഗ്ദാനം

സാമ്പത്തിക തട്ടിപ്പു കേസിൽ പരാതി നൽകിയ അനൂപ് അഹമ്മദിനെയും ഷമീറിനെയും അറസ്റ്റിലാകുന്നതിനു 3 ദിവസം മുൻപു വരെ സ്വാധീനിക്കാൻ മോൻസൻ ശ്രമം നടത്തി. തൃശൂരിൽ ഒന്നേകാൽ കോടിയുടെ ആഡംബര ഫ്ലാറ്റും പുതിയ മോഡൽ ബെൻസ് കാറുമായിരുന്നു അനൂപിനുള്ള വാഗ്ദാനം. ചില ബ്രോക്കർമാരെകൊണ്ടു വിളിപ്പിക്കുകയും ചെയ്തു. ഷമീറിനു കോഴിക്കോട് നഗരത്തിൽ ഹെലിപാഡുള്ള വീട് വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News