Sunday, September 26, 2021

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

Must Read

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രതികുമാര്‍. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് രതികുമാർ എത്തിയത്.

കെപിസിസിയുടെ അവസ്ഥ ഉപ്പു ചാക്ക് വെള്ളത്തില്‍ വച്ചതുപോലെയെന്ന് കോടിയേരി പരിഹസിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരടക്കം മൂന്ന് പ്രധാന നേതാക്കള്‍ രാജിവയ്ക്കുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയ്ക്കു തെളിവെന്നും കോടിയേരി പറഞ്ഞു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, കെപിസിസി മുൻ സെക്രട്ടറി പി.എസ്.പ്രശാന്ത്, മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥ് എന്നിവർ നേരത്തേ കോൺഗ്രസ് വിട്ടിരുന്നു. ഇതിൽ കെ.പി.അനിൽകുമാറും പി.എസ്.പ്രശാന്തും സിപിഎമ്മിൽ ചേർന്നു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News