Tuesday, April 20, 2021

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ; ഒഡീഷയ്ക്കെതിരെ 2–4ന് പരാജയപ്പെട്ട ബ്ലാസ്റഴ്സിനെ വിമർശിച്ചത് മറ്റാരുമല്ല മുൻ ഇന്ത്യൻ താരം ഐ.എം വിജയൻ

Must Read

മൂന്നാം ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍;കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ...

മന്ത്രി ജി. സുധാകരനുവേണ്ടി ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി

അമ്പലപ്പുഴ:മന്ത്രി ജി. സുധാകരനുവേണ്ടി കളർകോട് മഹാദേവക്ഷേത്രത്തിൽ ബി.ജെ.പി. നേതാവ് മൃത്യു‍ഞ്ജയഹോമം നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന...

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

പനജി (ഗോവ): എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നൊരു ഡയലോഗ് ഉണ്ടല്ലോ. അതിനെ ഓർമിപ്പിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ കളി. ഒഡീഷയ്ക്കെതിരെ 2–4ന് പരാജയപ്പെട്ട ബ്ലാസ്റഴ്സിനെ വിമർശിച്ചത് മറ്റാരുമല്ല മുൻ ഇന്ത്യൻ താരം ഐ.എം വിജയനാണ്.

ആക്രമണം എത്തേണ്ടിടത്ത് എത്തിയില്ല. പ്രതിരോധം എങ്ങുമേയെത്തിയില്ല. പരീക്ഷണങ്ങൾ വഴിമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എത്തിയത് പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്ത്. മഴയിൽ കുതിർന്ന മൈതാനത്തു ബ്ലാസ്റ്റേഴ്സ് നനഞ്ഞ പടക്കമായി. ഒഡീഷ കത്തിക്കയറി. സീസണിൽ ഒഡീഷയുടെ ആദ്യജയമാണിത്.

ഗോളടിച്ചത്: ഒഡീഷ: സ്റ്റീവൻ ടെയ്‌ലർ (42’), ഡിയേഗോ മോറീഷ്യോ (50’), (60’). ജീക്സൺ സിങ്ങിന്റെ സെൽഫ്ഗോൾ (22’). ബ്ലാസ്റ്റേഴ്സ്: ജോർദൻ മറി (7’), ഗാരി ഹൂപ്പർ (79’).

പ്രതിരോധത്തിൽ 4 ഇന്ത്യക്കാർ. ആദ്യ 11ൽ 3 മലയാളികൾ. 3 വിദേശികൾ എന്നിങ്ങനെ വീണ്ടും പരീക്ഷണവുമായാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സ്വന്തം പകുതിയിൽനിന്ന് എതിർ ബോക്സിലേക്കു ഫാക്കുൻഡോ പെരേര ഉയർത്തിവിട്ട പന്ത് കെ.പി. രാഹുൽ തലകൊണ്ടു ഗോളിലേക്കുവിടുന്നു. ഗോളിയുടെ വിരലുകളിൽനിന്നു പന്തു തെറിച്ചതു വലത്തേക്ക്. പോസ്റ്റിനോടു ചേർന്നുവന്ന മറി അത് ഇടങ്കാലടിയിലൂടെ വലയുടെ മേൽക്കൂരയിൽ എത്തിച്ചു. ആദ്യഗോൾ.

ജെറി കൊടുത്ത പന്തുമായി മോറീഷ്യോ, തടയാനെത്തിയ ഹക്കുവിനെ കീഴടക്കി പന്ത് ഗോൾരേഖയ്ക്കു സമാന്തരമായി ക്രോസ് ചെയ്തു. കുറുകെവന്നുവീണ ജീക്സൻ സിങ്ങിന്റെ കാലിൽത്തട്ടി, ഗതിമാറി. പന്തു വലയിൽ (1–1).

വീണ്ടും ജെറി. ഇടതുവശത്തുനിന്നു ഫ്രീകിക്ക്. മാറിനിന്ന സ്റ്റീവൻ ടെയ്‌ലർ ആൾക്കൂട്ടത്തിനപ്പുറം ലാൻഡ് ചെയ്ത പന്തിലേക്കു ബൂട്ടുവെച്ചു. ഒഡീഷ മുന്നിൽ (2–1). രണ്ടാം പകുതിയിൽ, മിന്നലാക്രമണത്തിൽ ജെറി മറിച്ചു കൊടുത്ത പന്ത് മിന്നലടിയിലൂടെ മോറീഷ്യോ വലയിൽ എത്തിച്ചത് (3–1). വൈകാതെ മോറീഷ്യോ കിടിലൻ ഷോട്ടിലൂടെ നാലാം ഗോളും നേടി. അവസാനം ഹൂപ്പറൊരു ഗോളടിച്ചു.

English summary

Former Indian player IM Vijaya has been criticized for the Blasters’ 2–4 loss to Odisha.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

More News