Sunday, June 20, 2021

മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ ശേഖർ പഡ്ഡു ബംഗര കോവിഡ് ബാധിച്ച് മരിച്ചു

Must Read

ബംഗളൂരു: മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം ക്യാപ്​റ്റനും ഗോൾകീപ്പറുമായ ഉഡുപ്പി സ്വദേശി ശേഖർ പഡ്​ഡു ബംഗര (74) കോവിഡ്​ ബാധിച്ച്​ മരിച്ചു. അസുഖബാധിതനായി ബ്രഹ്​മാവറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്​ച രാവിലെയാണ്​ മരണം. ഉഡുപ്പി ബദനിഡിയൂർ സ്വദേശിയായ ശേഖർ ബംഗര ഒാർകെ മിൽസ്​ ക്ലബ്ബിനുവേണ്ടിയും മഹാരാഷ്​ട്രക്കുവേണ്ടിയും കളത്തിലിറങ്ങിയിരുന്നു.

കളിയിൽനിന്ന്​ വിരമിച്ച ശേഷം മുംബൈയിലെ വിവിധ ക്ലബ്ബുകളിൽ പരിശീലകനായിരുന്നു. ഗോൾ കീപ്പിങ്​ പരിശീലനത്തിന്​ മാ​ത്രമായി ശേഖറിനൊപ്പം മുൻ അന്താരാഷ്​ട്ര താരങ്ങളായ ഭാസ്​കർ മാൾട്ടി, ​യൂസഫ്​ അൻസാരി, സുരേന്ദ്ര കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും വർഷം മുമ്പ്​ മുംബൈയിൽ അക്കാദമി ആരംഭിച്ചിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News