Sunday, June 20, 2021

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസിനെ നിയമിച്ചു

Must Read

മും​ബൈ: ഇം​ഗ്ല​ണ്ടി​ൽ പ​ര്യ​ട​നം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ശി​വ് സു​ന്ദ​ര്‍ ദാ​സി​നെ നി​യ​മി​ച്ചു. നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​വ​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ് ആ​ണ് താ​ര​ത്തി​ന്‍റെ പേ​ര് ശി​പാ​ർ​ശ ചെ​യ്ത​ത്. ഒ​രു ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്നു ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​ല്‍ ക​ളി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 23 ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് ശി​വ് സു​ന്ദ​ര്‍ ദാ​സ്. ഇ​ന്ത്യ വ​നി​ത എ ​ടീ​മി​ന്‍റെ മു​ഖ്യ കോ​ച്ചാ​യും മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് വ​രി​ക​യാ​ണ് ശി​വ് സു​ന്ദ​ര്‍ ദാ​സ്.

ഫീ​ല്‍​ഡിം​ഗ് കോ​ച്ചാ​യി അ​ഭ​യ് ശ​ര്‍​മ്മ​യെ​യും മാ​നേ​ജ​രാ​യി ഗീ​ത ഗാ​യ്ക്വാ​ഡി​നെ​യു​മാ​ണ് ബി​സി​സി​ഐ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News