Saturday, May 15, 2021

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയത് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് ഇഷ്ടപ്പെടാത്തതു പോലെ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

Must Read

ന്യൂഡൽഹി: സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയത് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് ഇഷ്ടപ്പെടാത്തതു പോലെ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.

രാജസ്ഥാൻ ഒരു ടീം എന്ന നിലയിലല്ല 11 വ്യക്തികളെന്ന തരത്തിലാണ് കളിക്കളത്തിൽ കാണപ്പെടുന്നതെന്ന മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.

ക്രിസ്ബസിന്റെ പ്രത്യേക അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

”രാജസ്ഥാൻ റോയൽസിലെ മറ്റു കളിക്കാർക്ക് സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രാജസ്ഥാൻ ടീമിലെ വിദേശ താരങ്ങൾ പോലും സഹതാരങ്ങളുമായി അധികം സംസാരിക്കുന്നത് കാണാറില്ല. അവർ ഒരു ടീമെന്ന പോലെയല്ല കാണപ്പെടുന്നത്.” – സെവാഗ് വ്യക്തമാക്കി.

സെവാഗിന്റെയും ഓജയുടെയും വിമർശനങ്ങളോട് രാജസ്ഥാൻ മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summery

Former India captain Virender Sehwag says Rajasthan Royals players don’t like Sanju Samson’s captaincy

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News