ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് ആരാധകർക്ക് നേരിട്ട് കാണാൻ അവസരം

0

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് ആരാധകർക്ക് നേരിട്ട് കാണാൻ അവസരം. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരം ഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. മത്സരത്തിൽ 50 ശതമാനം കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

നേ​ര​ത്തെ, മൊ​ഹാ​ലി ടെ​സ്റ്റി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. മൊ​ഹാ​ലി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള കോ​വി​ഡ്-19 കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു ട​ർ​ന്നു ബി​സി​സി​ഐ​യും പ​ഞ്ചാ​ബ് സ​ർ​ക്കാ​രും തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ഹ്ലി​യു​ടെ നൂ​റാം ടെ​സ്റ്റ് മ​ത്സ​രം രോ​ഹി​ത് ശ​ര്‍​മ്മ​യു​ടെ ക്യാ​പ്റ്റ​നാ​യു​ള്ള ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കൂ​ടി യാ​ണ്. 2011 ജൂ​ണി​ല്‍ ജ​മൈ​ക്ക​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് എ​തി​രെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ അ​ര​ങ്ങേ റ്റം.​ഇ​തു​വ​രെ 99 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 50.39 ശ​രാ​ശ​ര​യി​ൽ 7962 റ​ൺ​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.

Leave a Reply