Wednesday, December 1, 2021

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തിൽ ഇടുക്കി മുന്‍എസ്പി കെ.ബി. വേണുഗോപാലിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Must Read

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തിൽ ഇടുക്കി മുന്‍എസ്പി കെ.ബി. വേണുഗോപാലിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിജിലന്‍സിന്‍റേതാണ് നടപടി. 18 ലക്ഷത്തിലധികം രൂപ വരവില്‍ കവിഞ്ഞ് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. 2006 മു​ത​ല്‍ 2016 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് സ്വ​ത്ത് സ​മ്പാ​ദ​നം. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലു​ള്ള വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തേ​മു​ത​ൽ ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം വേ​ണു​ഗോ​പാ​ലി​നെ​തി​രെ ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ൾ കൂ​ടി​യാ​ണ് വേ​ണു​ഗോ​പാ​ൽ.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News