Monday, June 21, 2021

ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായി വാക്‌സിന്‍ നല്‍കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതുസംബന്ധിച്ച വിവരങ്ങളും പുറത്തുവിടാത്തതെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

Must Read

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായി വാക്‌സിന്‍ നല്‍കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതുസംബന്ധിച്ച വിവരങ്ങളും പുറത്തുവിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹന്റെ ചോദ്യം.

‘പ്രിയപ്പെട്ട പ്രധാനന്ത്രി നരേന്ദ്ര മോദി, ഈ വര്‍ഷാവസാനത്തോടെ രാജ്യത്ത് പൂര്‍ണമായും വാക്‌സിന്‍ നടത്തുമെന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതിന് അനുസൃതമായി വാക്‌സിന്‍ ചെയ്തവരുടെ എണ്ണവും പുറത്തുവിടാത്തത്. ഇത് ജനങ്ങളുടെ ജീവനെ അപകടത്തിലാക്കുന്ന കാര്യമാണ്. അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്,’ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News