Home Kerala കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ...

കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

0

തിരുവനന്തപുരം∙ കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
എന്നാൽ, ശ്രീലേഖ തന്നെ അത‍ൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. അവർ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്ന് അവർ പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തം. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും സേനയിലെ വനിതാ ഓഫിസർ‍മാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ടെന്നും ആർ.ശ്രീലേഖ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. സ്ത്രീയായതു കൊണ്ടുമാത്രം തനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നുവെന്നും മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

NO COMMENTS

Leave a Reply