Wednesday, December 1, 2021

മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Must Read

കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മോൻസന്‍റെ വീട്ടിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് വിശദീകരണം തേടിയത്.

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ശ്രീ​ജി​ത്താ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ബെ​ഹ്റ​യെ കൂ​ടാ​തെ എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ​യും ഐ​ജി ല​ക്ഷ്മ​ണ​യു​ടെ​യും മൊ​ഴി​യെ​ടു​ത്തു. മോ​ൻ​സ​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഐ​ജി ല​ക്ഷ്മ​ണ കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ചോ​ദ്യം ചെ​യ്ത​ത്. മോ​ൻ​സ​ന് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News