Sunday, September 19, 2021

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുൻകൂർ ജാമ്യം

Must Read

തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സി​ബി മാ​ത്യൂ​സി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​സ് നി​ല​നി​ൽ​ക്കു​മോ എ​ന്നു കോ​ട​തി സി​ബി​ഐ​യോ​ടു ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗൂ​ഡാ​ലോ​ച​ന​യി​ൽ സി​ബി മാ​ത്യൂ​സി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച സി​ബി​ഐ തെ​ളി​വു​ക​ൾ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​ക്ക് കൈ​മാ​റി​യി​രു​ന്നു.

സി​ബി മാ​ത്യൂ​സ്, മു​ൻ എ​സ്പി കെ.​കെ.​ജോ​ഷ്വ എ​ന്നി​വ​രു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും കോ​ട​തി ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ സി​ബി​ഐ എ​തി​ർ​ത്തി​രു​ന്നു. ഐ​എ​സ്ആ​ർ​ഒ ഗൂഢാലോ​ച​ന കേ​സി​ൽ മു​ൻ പോ​ലീ​സ്– ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം 18 പേ​ർ പ്ര​തി​ക​ളാ​ണ്.

Leave a Reply

Latest News

കൊടിസുനിയെ കൊല്ലാൻ ജയിലിൽ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കൊടിസുനിയെ കൊല്ലാൻ ജയിലിൽ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസും ജയിൽവകുപ്പും വേറെവേറെ അന്വേഷണം നടത്തുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം...

More News