Sunday, September 26, 2021

യുഎസ് പിന്തുണച്ചിരുന്നെങ്കിൽ‌ അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ കീഴടങ്ങില്ലായിരുന്നെന്ന് സിഐഎ മുൻ ഡയറക്ടറും അഫ്ഗാനിലെ മുന്‍ യുഎസ് കമാന്‍ഡറുമായ ജനറല്‍ ഡേവിഡ് പട്രേയസ്

Must Read

യുഎസ് പിന്തുണച്ചിരുന്നെങ്കിൽ‌ അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ കീഴടങ്ങില്ലായിരുന്നെന്ന് സിഐഎ മുൻ ഡയറക്ടറും അഫ്ഗാനിലെ മുന്‍ യുഎസ് കമാന്‍ഡറുമായ ജനറല്‍ ഡേവിഡ് പട്രേയസ്. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു​എ​സ് സൈ​ന്യം പി​ന്‍​വാ​ങ്ങി​യ​തോ​ടെ അ​ഫ്ഗാ​ന്‍ വ്യോ​മ​സേ​ന പ്ര​തി​സ​ന്ധി​യി​ലാ​യി. യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ഡ്രോ​ണു​ക​ൾ, വ്യോ​മ പി​ന്തു​ണ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം താ​ലി​ബാ​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​ല്ലാ​യി​രു​ന്നു. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രു​മി​ല്ലെ​ന്ന കാ​ര്യം അ​ഫ്ഗാ​ന്‍ സൈ​ന്യം തി​രി​ച്ച​റി​ഞ്ഞ​താ​ണ് ആ​ത്യ​ന്തി​ക​മാ​യ കാ​ര​ണ​മെ​ന്നും പ​ട്രേ​യ​സ് പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ലെ നി​ല​വി​ലെ സ്ഥി​തി​യെ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. ഇ​തൊ​രു ദു​ര​ന്ത​മാ​ണെ​ന്നും ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ലി​ബാ​ന് പാ​ക്കി​സ്ഥാ​ന്‍റെ പിന്തു​ണ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News