സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും.
സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . എന്നാൽ ചോദ്യംചെയ്യലിൽ ഇത് സമ്മതിച്ചു നൽകാൻ ശിവശങ്കർ തയ്യാറായിട്ടില്ലെന്നാണ് സൂചന. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൂടി നിരത്തിയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ . 30ാം തീയതി വരെ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധിക്കും. ഡോളർ കടത്ത് കേസിൽ സ്വപ്ന ,സരിത്ത് എന്നിവരുടെ ചോദ്യം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. Former Chief Minister’s Principal Secretary in gold smuggling case Shivshankar will be questioned by customs today.