Sunday, November 28, 2021

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് 98–ാം ജന്മദിനം

Must Read

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് 98–ാം ജന്മദിനം. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇന്നു കുടുംബാംഗങ്ങളോടൊത്തു ജന്മദിനം ലളിതമായി ആഘോഷിക്കും.

രണ്ടു വർഷമായി വീട്ടിൽ തന്നെയാണ് വിഎസ്. 2019 ഒക്ടോബറിൽ പുന്നപ്ര–വയലാർ വാർഷികച്ചടങ്ങുകളിൽ പങ്കെടുത്തു തലസ്ഥാനത്തു മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്നു തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിനു വിശ്രമം നിർദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്കും നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ ആ പദവി രാജിവച്ചിരുന്നു.

ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വിഎസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വീട്ടിനകത്തു നീങ്ങുന്നതു കൂടുതലും വീൽ ചെയറിൽ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേൾക്കും. ടെലിവിഷൻ വാർത്തകളും മുടക്കാറില്ല. കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നു മകൻ വി.എ.അരുൺ കുമാർ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശക്തനായ വക്താവായിരുന്നു വിഎസ്. ഗാഡ്ഗിലിന്റെ നിർദേശങ്ങൾ അദ്ദേഹം ഈ ദിവസങ്ങളിൽ ഓർമിച്ചെന്നും അരുൺ പറഞ്ഞു.

പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളും പാർട്ടി സഖാക്കളുമെല്ലാം വീട്ടിൽ വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്താറുണ്ട്. കേക്കിന്റെയും പായസത്തിന്റെയും പ്രിയപ്പെട്ടവരുടെ ആശംസകളുടെയും മധുരം ഇന്ന് ‘വേലിക്കകത്ത്’ വീടിൽ നിറയും.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News