വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ രൂപത മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ കബറടക്കം

0

ആലപ്പുഴ: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ രൂപത മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ കബറടക്കം നടത്തി. ഇന്നലെ രാവിലെ 10.30 ന്‌ ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിവിധ രൂപതകളില്‍നിന്നെത്തിയ ബിഷപ്പുമാരും വൈദികരും സന്യാസിനിമാരും വിശ്വാസികളും സാമൂഹിക-രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
രാവിലെ 6.15 നു നടന്ന പ്രഭാത പ്രാര്‍ഥനയ്‌ക്ക്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്തും കാര്‍മികത്വം വഹിച്ചു. ഒന്‍പതിനു നഗരികാണിക്കല്‍ ആരംഭിച്ചു. പ്രദക്ഷിണത്തില്‍ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ദര്‍ശനസമൂഹവും വിശ്വാസികളും വൈദികരും സന്യാസിനികളും പങ്കെടുത്തു. ബിഷപ്‌ ഡോ. ജെയിംസ്‌ ആനാപറമ്പില്‍, പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ, പ്രഫ. കെ.വി. തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കും അന്ത്യകര്‍മങ്ങള്‍ക്കും ആലപ്പുഴ ബിഷപ്‌ ഡോ.ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസായ്‌പാക്യം വചനപ്രഘോഷണം നടത്തി. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അനുസ്‌മരണ സമ്മേളനം നടന്നു.
കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്‌ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Leave a Reply