അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് മുക്തനായ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രി സ്ഥാനം വഹിച്ച ഗൊഗോയ് നരസിംഹ റാവും മന്ത്രി സഭയിലും അംഗമായിരുന്നു.
2001 മുതൽ 2016 വരെ തുടർച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതും തരുൺ ഗൊഗോയ് തന്നെയാണ്. 1934 ഒക്ടോബർ 11ന് ജനനം.
1968ൽ ജോർഹത് മുനിസിപ്പൽ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1971ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 1986ലും 1996ലും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. 1997ൽ മാർഗരിറ്റ മണ്ഡലത്തിൽനിന്ന്നിന്ന് അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ ടിറ്റബർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. Former Assam Chief Minister Tarun Gogoi has died. He was 84 years old. Kovid was admitted to the hospital due to physical ailments after his release.