Sunday, December 5, 2021

ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു

Must Read

ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ മുൻ എംപി ആർ.ഗോപാലകൃഷ്ണന്റെ ദീപാവലി ആഘോഷമാണ് അതിരുകടന്ന് അയൽവീട്ടിലെത്തിയത്.

മുതലമ്മൻപേട്ട് പ്രദേശത്താണ് സംഭവം. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്തു. വിഡിയോയും പകർത്തി. തുടർന്നു കൂനൂർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മുൻ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News