Monday, April 12, 2021

ഊര് തീരുമാനം ലംഘിച്ച് വിവാഹിതനായി; പതിനെട്ട് വർഷമായി ഊരുവിലക്ക്; കൊടുങ്കാട്ടിൽ ഒറ്റപ്പെട്ട് ഒരു കുടുംബം; പുഴയിൽനിന്ന് മീൻ പിടിച്ച് വടാട്ടുപാറയിലെത്തിച്ചാണ് ഉപജീവനം; മീൻ കിട്ടിയില്ലെങ്കിൽ പട്ടിണി; ചെല്ലപ്പനും കുടുംബത്തേയും കാടിറക്കാൻ വനം വകുപ്പും; എത്രയും വേഗം കൂര ഒഴിയാനാണ് നിർദേശം

Must Read

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400...

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം...

വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ റോഡ് നിർമിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി

കുണ്ടറ (കൊല്ലം): വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ റോഡ് നിർമിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. റോഡ് നിർമാണം നടക്കുമ്പോൾ പോസ്റ്റ് വഴിയരികിലേക്ക് മാറ്റേണ്ടത്...

കോതമംഗലം: പതിനെട്ട് വർഷമായി ഊര് വിലക്കിനെ തുടർന്ന് വനത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബത്തോട് കാടൊഴിയാൻ വനം വകുപ്പ് അധികൃതർ. അടിച്ചിൽ തൊട്ടി ഊരിൽനിന്നും ഊര് തീരുമാനം ലംഘിച്ച് വിവാഹിതനായ ചെല്ലപ്പനും കുടുംബവും കാടൊഴിയാനാണ് വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഊ​രു​വി​ല​ക്കി​നെ തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ഡാം ​സൈ​റ്റി​ന് താ​ഴെ ക​പ്പാ​യ​ത്ത് ഭാ​ര്യ യ​ശോ​ദ​യൊ​ന്നി​ച്ച് ഏ​ഴി​ലും നാ​ലി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ളു​മാ​യി കൂ​ര​കെ​ട്ടി ക​ഴി​യു​ക​യാ​ണ്​ ചെ​ല്ല​പ്പ​ൻ. മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​വ​ർ സ​മു​ദാ​യ വി​ല​ക്ക് ലം​ഘി​ച്ച് വി​വാ​ഹി​ത​രാ​യ​താ​ണ് ഊ​രു​വി​ല​ക്കി​ന് വ​ഴി​െ​വ​ച്ച​ത്. ചെ​ല്ല​പ്പ​നും യ​ശോ​ധ​യും സ​ഹോ​ദ​ര മ​ക്ക​ളാ​ണ്. കാ​ടി​നോ​ടും പു​ഴ​യോ​ടും മ​ല്ല​ടി​ച്ചാ​ണ് ജീ​വി​തം.

പുഴയിൽനിന്ന് മീൻ പിടിച്ച് വടാട്ടുപാറയിലെത്തിച്ചാണ് ഉപജീവനം. കപ്പായത്തുനിന്ന് 28 കിലോമീറ്റർ ദൂരം പുഴയിലൂടെ പോണ്ടി തുഴഞ്ഞ് വേണം വടാട്ടുപാറയിലെത്താൻ. നാലര മണിക്കൂറോളം തുഴഞ്ഞാൽ മാത്രമേ ഇത്രയും ദൂരം സഞ്ചരിക്കാൻ കഴിയൂ.

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ സ​ഞ്ചാ​രം സു​ഗ​മ​മാ​വൂ. മീ​ൻ ല​ഭ്യ​ത കു​റ​ഞ്ഞ ദി​ന​ങ്ങ​ളി​ൽ കു​ടും​ബം പ​ട്ടി​ണി​യാ​കും. കു​ട്ടി​ക​ൾ​ക്കും ഭാ​ര്യ​യ്ക്കും ഉ​ള്ള ആ​ധാ​ർ കാ​ർ​ഡ് മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള ആ​ധി​കാ​രി​ക രേ​ഖ. റേ​ഷ​ൻ കാ​ർ​ഡ് പോ​ലും ഇ​ല്ല. വെ​റ്റി​ല​പ്പാ​റ​യി​ലെ​യും വാ​ഴ​ച്ചാ​ലി​ലെ​യും ട്രൈ​ബ​ൽ സ്കൂ​ളി​ൽ ഏ​ഴി​ലും നാ​ലി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളു​ടെ പ​ഠ​നം സ്കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ നി​ല​യ്ക്കു​ക​യും ചെ​യ്തു.

ഇടമലയാർ വനാതിർത്തിയിൽ കഴിയുന്ന ഇവർ സുരക്ഷിത ഇടം കണ്ടെത്താനും റേഷൻ കാർഡ് അടക്കമുള്ള രേഖകൾ തയാറാക്കാനും അധികൃതർ കനിയണമെന്ന് ആവശ്യപ്പെട്ട് വടാട്ടുപാറയിലുള്ള പൊതുപ്രവർത്തകരെ സമീപിച്ചതോടെയാണ് ദുരിതജീവിതം പുറം ലോകമറിയുന്നത്. ട്രൈബൽ വകുപ്പ് രേഖകളിലും ഇവർക്കിടം ലഭിക്കാത്തതിനാൽ വകുപ്പിെൻറ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വനം വകുപ്പും കൂര ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ഉഴലുകയാണി കുടുംബം

English summary

Forest officials release a family living alone in the forest after a 18-year ban.

Leave a Reply

Latest News

ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന് പിന്നിലെ യഥാർഥ...

More News