Sunday, September 26, 2021

സ്വകാര്യഭൂമിയിൽ മുൻപ് ഘട്ടം ഘട്ടമായി മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദനമരങ്ങളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന വേരുകൾ വനം വകുപ്പ് അധികൃതർ ഏറ്റെടുത്തു.

Must Read

സ്വകാര്യഭൂമിയിൽ മുൻപ് ഘട്ടം ഘട്ടമായി മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദനമരങ്ങളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന വേരുകൾ വനം വകുപ്പ് അധികൃതർ ഏറ്റെടുത്തു. കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട് ചിറക്കടവ് പേരൂർ വീട്ടിൽ സോമന്റെ പറമ്പിലുള്ള രണ്ടുവേരുകളാണ് പിഴുതെടുത്ത് മറയൂർ ചന്ദനഗോഡൗണിൽ എത്തിച്ചത്.

തന്റെ പറമ്പിൽനിന്ന് നിരവധി ചന്ദനമരങ്ങൾ മോഷ്ടാക്കൾ കടത്തിയതിനാൽ ബാക്കിയുള്ള ചന്ദനമരങ്ങളും വേരുകളും ഏറ്റെടുക്കണമെന്ന സോമന്റെ അപേക്ഷയിലാണ് നടപടിയുണ്ടായത്. ഇടുക്കി സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരടങ്ങിയ കമ്മിറ്റി സ്ഥലത്തെത്തി പരിശോധന നടത്തിയാണ് രണ്ടുവേരുകൾ പിഴുത് സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്തത്.

സോമന്റെ എൽ.എ. പട്ടയമായതിനാൽ ചന്ദനമരത്തിന്റെ ഉടമസ്ഥാവകാശം സോമന് ലഭിക്കുകയില്ല. സെറ്റിൽമെന്റ് പട്ടയത്തിൽ നില്ക്കുന്ന ചന്ദനമരത്തിൽ മാത്രമേ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളൂ. 2008-ൽ ഒൻപതുപേർ ചേർന്ന് സോമനെ വീടിനുള്ളിൽ കെട്ടിയിട്ട് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയിരുന്നു. പ്രതികളെ പിന്നീട് പിടികൂടി. പിന്നീട് പല തവണയായി 12-ലധികം മരങ്ങൾ ഈ പറമ്പിൽനിന്ന് കടത്തിയിരുന്നു. വീണ്ടും ചന്ദനവേരുകൾ കടത്താൻ സാധ്യതയുണ്ട് എന്നതിനാലാണ് വനം വകുപ്പ് പ്രത്യേക താത്‌പര്യം എടുത്ത് ചന്ദനവേരുകൾ പിഴുത് ഗോഡൗണിൽ എത്തിച്ചത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News