Monday, October 18, 2021

മുട്ടിൽ മരംമുറി കേസുമായുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു

Must Read

മുട്ടിൽ മരംമുറി കേസുമായുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിവിച്ചുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മരവിപ്പിച്ചത്.

വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​ന് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചെ​ടു​ത്ത് വ​നം വ​കു​പ്പ് മേ​ധാ​വി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ല​ക്കി​ടി ചെ​ക്ക് പോ​സ്റ്റി​ലെ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​എ​സ്. വി​നേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

ചെ​ക്ക് പോ​സ്റ്റി​ൽ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഈ​ട്ടി മ​രം കൊ​ണ്ടു​വ​ന്ന ലോ​റി ക​ട​ത്തി​വി​ട്ട​തി​നാ​ണ് ഇ​വ​രെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​വ​രെ തി​രി​ച്ചെ​ടു​ത്ത് കൊ​ണ്ട് നോ​ര്‍​ത്തേ​ണ്‍ സ​ര്‍​ക്കി​ള്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ വി​നോ​ദ് കു​മാ​ര്‍ ഡി.​കെ. പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ള്‍ മ​ന്ത്രി മ​ര​വി​പ്പി​ച്ച​ത്.

ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​വ​രെ ചെ​ക്ക് പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News