രാത്രി സ്‌കൂളിലെ ശുചി മുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി

0

മുംബൈ: രാത്രി സ്‌കൂളിലെ ശുചി മുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. മുംബൈ ഗോരേഗാവിലെ സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വനം വകുപ്പ് അധികൃതര്‍ പുലിയെ പുറത്തെത്തിച്ചത്. 

സ്‌കൂളിന് സമീപത്തുള്ള കാട്ടില്‍ നിന്നാകാം പുലി സ്‌കൂള്‍ കാമ്പസിനകത്ത് എത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. ശുചിമുറിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥ ഗിരിജ ദേശായി പറഞ്ഞു. സ്‌കൂള്‍ ഗേറ്റ് ചാടിക്കടക്കുന്നത് കണ്ട വാച്ച്മാനാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും അവര്‍ പറഞ്ഞു.

മൂന്ന് മണിക്കൂറിലധികം സമയം എടുത്താണ് തങ്ങള്‍ പുലിയെ വിജയകരമായി പുറത്തെത്തിച്ചത്. തുടര്‍ന്ന് പുലിയെ കാട്ടിലേക്ക് വിട്ടയച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here