Monday, December 6, 2021

പുരാവസ്‌തു തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല്‌ വനംവകുപ്പ്‌ കണ്ടെത്തി പിടിച്ചെടുത്തു

Must Read

കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല്‌ വനംവകുപ്പ്‌ കണ്ടെത്തി പിടിച്ചെടുത്തു. കാക്കനാട്‌ വാഴക്കാലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്നാണു വനംവകുപ്പ്‌ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ ഇവ പിടിച്ചെടുത്തത്‌. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ്‌ പുതിയ കേസും രജിസ്‌റ്റര്‍ ചെയ്‌തു.
മോന്‍സന്റെ പുരാവസ്‌തു മ്യൂസിയത്തില്‍ലാണ്‌ ഈ എല്ലുകള്‍ നേരത്തെ സൂക്ഷിച്ചിരുന്നത്‌. മോന്‍സന്റെ അറസ്‌റ്റിനു മൂന്നുദിവസം മുമ്പ്‌ ഇവ മ്യൂസിയത്തില്‍ നിന്നു കടത്തിയിരുന്നു. തിമിംഗിലത്തിന്റെ എല്ല്‌ മ്യൂസിയത്തില്‍നിന്നു മാറ്റിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണു ബോധ്യപ്പെട്ടത്‌. മോന്‍സന്റെ സുഹൃത്തിനെ ചോദ്യംചെയ്‌തതില്‍ നിന്നാണു എല്ലിനെപ്പറ്റി വിവരം ലഭിച്ചത്‌. ഇക്കാര്യം ക്രൈംബ്രാഞ്ച്‌ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ റെയ്‌ഡില്‍ വനംവകുപ്പ്‌ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ ഇവ കണ്ടെത്തുകയായിരുന്നു. എല്ലുകള്‍ തരുവനന്തപുരത്തെ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയക്കാനാണു വനംവകുപ്പിന്റെ തീരുമാനം.
മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ്‌ അടക്കമുള്ള വസ്‌തുക്കള്‍ വ്യാജമാണെന്നു നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തിമിംഗിലത്തിന്റെ എല്ല്‌ യഥാര്‍ഥമായതിനാലാണ്‌ ഇവ വീട്ടില്‍നിന്നു കടത്തിയതെന്നു അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു വിവരം വനംവകുപ്പിനു കൈമാറിയത്‌. സുഹൃത്തിന്റെ വീടിനു മുന്നിലുള്ള കാര്‍ഷെഡില്‍ ഉപേക്ഷിച്ച നിലയിലാണു എല്ല്‌ കണ്ടെത്തിയത്‌. എല്ലില്‍ ചിത്രപ്പണികള്‍ ചെയ്‌ത നിലയിലാണ്‌. അതിനിടെ, മോന്‍സനെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ്‌ ഇന്ന്‌ കോടതിയില്‍ അപേക്ഷ നല്‍കും. നിലവില്‍ രണ്ടു കേസുകളാണു വനംവകുപ്പ്‌ മോന്‍സണെതിരേ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. നാല്‌ ആനക്കൊമ്പുകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇവ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കു പരിശോധനയ്‌ക്ക്‌ അയച്ചിച്ചുണ്ട്‌.
റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ ഒന്നര മാസമെങ്കിലും എടുക്കുമെന്നതിനാലാണു പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കസ്‌റ്റഡിയില്‍ വാങ്ങുന്നത്‌.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News