Sunday, January 23, 2022

വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച, 30 കോടി രൂപ വില കണക്കാക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത അറസ്റ്റിൽ; ഹെറോയിൻ വാങ്ങാനെത്തിയവർ യുവതിയുടെ അറസ്റ്ററിഞ്ഞു മുങ്ങി

Must Read

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച, 30 കോടി രൂപ വില കണക്കാക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത അറസ്റ്റിൽ. ആഫ്രിക്കൻ രാജ്യമായ സാംബിയയിൽനിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയിൽനിന്ന് ഇന്നലെ പുലർച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തർ എയർവേയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു. രഹസ്യ വിവരത്തെത്തുടർന്നു കോഴിക്കോട്ടുനിന്നുള്ള ഡിആർഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിച്ചു. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച 3 പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആർക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില.

ഹെറോയിൻ വാങ്ങാനെത്തിയവർ യുവതിയുടെ അറസ്റ്ററിഞ്ഞു മുങ്ങി

കൊണ്ടോട്ടി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഹെറോയിൻ എന്തു ചെയ്യണമെന്നു നിർദേശം ലഭിച്ചിരുന്നില്ലെന്നു പിടിയിലായ സാംബിയ സ്വദേശി ബിശാലാ സോകോ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതായി വിവരം. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു മുൻപ് ഇവർ പിടിയിലായ വിവരം, കടത്തു സംഘത്തിനു ലഭിച്ചിരിക്കാം എന്നാണു കരുതുന്നത്. രാജ്യാന്തര ലഹരി സംഘത്തിലെ കാരിയർ ആകാമെന്നും ഹെറോയിൻ കേരളത്തിനു പുറത്തേക്കുള്ളത് ആകാമെന്നും സൂചനയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഒട്ടേറെ യാത്രക്കാർ എത്താറുണ്ട്.

ഇതും കരിപ്പൂരിലെ യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് ഹെറോയിൻ കടത്താൻ വിമാനത്താവളം തിരഞ്ഞെടുത്തതാകാമെന്നും കരുതുന്നു. യുവതി മുൻപ് കരിപ്പൂരിൽ എത്തിയിട്ടുണ്ടോ, കേരളത്തിൽ മറ്റേതെങ്കിലും വിമാനത്താവളത്തിൽ വന്നിരുന്നോ, സംഘത്തിൽപെട്ടവരുടെ വിവരങ്ങൾ എന്നിവ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ പിടികൂടിയെങ്കിലും രാത്രിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരിയുമായി വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News